X

ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 3; വിക്രം ലാൻഡറും റോവറും മോഡ്യൂളിൽ നിന്ന് ഇന്ന് വേർപെടും

ചന്ദ്രനിലിറങ്ങാനുളള ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 .വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ഇന്ന് വേർപെടും. ഓ​ഗസ്റ്റ് 23നാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 33 ദിവസം പിന്നിട്ടു.ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് എത്തിക്കുക. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് ചന്ദ്രനിലേക്ക് ഇറങ്ങുക.

webdesk15: