ബെംഗളൂരു: ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍. ലാന്‍ഡറിന്റെ ലൊക്കേഷന്‍ കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാന്‍ഡര്‍ കാണാതായത്.