X
    Categories: NewsViews

ചാന്ദ്രയാന്‍ 2 വിക്ഷേപണം നാളെ പുലര്‍ച്ചെ; കൗണ്ട്ഡൗണ്‍ തുടങ്ങി

ബെംഗളൂരു: രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51ന് തുടങ്ങി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും.

‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള വിക്ഷേപണ റോക്കറ്റ് ജി.എസ്.എല്‍.വി മാര്‍ക്ക് 3 സര്‍വസജ്ജം. ഐ.എസ്.ആര്‍.ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിതെന്നു യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററര്‍ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായി ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7നു പുലര്‍ച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: