ചന്ദ്രയാന്‍ 3ന്റെ നിര്‍ണായകമായ അഞ്ചാം ഭ്രമണപഥമുയര്‍ത്തല്‍ ഇന്ന് നടക്കും. ഒരു തവണ കൂടി ഭൂമിയെ വലംവെച്ച ശേഷം, ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി പേടകം കുതിക്കും. ഏഴ് ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എല്‍.വിസി 56ന്റെ വിക്ഷേപണം ജൂലൈ 30ന് നടത്താനും ഐ.എസ്.ആര്‍.ഒ തീരുമാനിച്ചു.
നാലാം തവണയും ഭൂമിയെ വലംവെക്കുന്ന ചന്ദ്രയാന്‍ 3 പേടകം, ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ചതുപ്പോലെ തന്നെയാണ് മുന്നോട്ടുപോകുകന്നത്. നിര്‍ണായകമായ അഞ്ചാം ഭ്രമണപഥമുയര്‍ത്തല്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിനും മൂന്നിനുമിടയില്‍ നടക്കും.
ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും അകലെയെത്തുമ്പോള്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും. പിന്നീട് തിരികെ ഭൂമിക്കരികിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി പേടകം കുതിക്കും. ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്റെ വലയത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ആഗസ്റ്റ് 23നുള്ള സോഫ്റ്റ് ലാന്‍ഡിങ്, പ്രതീക്ഷിച്ചതുപോലെ തന്നെ നടത്താനാകുമെന്നാണ് ഐ.എസ്.ആര്‍.ഒ കണക്കുകൂട്ടുന്നത്.
വെതര്‍ റെഡാറിനാണ് തകരാര്‍. കാലാവസ്ഥ മുന്നറിയിപ്പ് തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നതിനാലാണ് വിമാനം തിരിച്ചിറക്കുന്നത്. യന്ത്ര തകരാര്‍ ഇല്ലാത്തതിനാല്‍ ആശങ്ക വേണ്ട. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.