ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ 3 പഠനം ആരംഭിച്ചു. മുന്‍കൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂര്‍ത്തിയാക്കിയാണ് പേടകം സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. വിക്രം ലാന്‍ഡറിലെ ആദ്യ നിരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.
പേലോഡായ ചെയിസ്റ്റിന്റെ നിരീക്ഷണമാണ് പുറത്തുവിട്ടത്. ചന്ദ്രനിലെ താപനിലയില്‍ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപരിതലത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. എട്ട് സെന്റിമീറ്റര്‍ താഴെ മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസാണുള്ളത്.
ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.