ചന്ദ്രയാന്‍ മൂന്നു വിക്ഷേപണം ജൂലൈ 12നും 19നും ഇടയില്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം.
പരീക്ഷണങ്ങള്‍ക്ക് ശേഷം കൃത്യമായ തീയതി അറിയിക്കാമെന്നും സോമനാഥ് പറഞ്ഞു. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ഉപയോഗിച്ചാണ് ചന്ദ്രയാന്‍-3ന്റെ വിക്ഷേപണം. ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമമായതിനാല്‍ മൂന്നാം ദൗത്യത്തിന്റെ ഓര്‍ബിറ്ററില്‍ കാര്യമായ പരീക്ഷണ ഉപകരണങ്ങള്‍ ഇല്ലെന്നും ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കി.