X

സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട, അത് പിന്‍വലിക്കണം; മുഖ്യമന്ത്രിയോട് ചന്ദ്രശേഖര്‍ ആസാദ്

മുംബൈ: സംസ്ഥാനത്ത് നടപ്പാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തെ വിമര്‍ശിച്ച് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തിലാണ് അദ്ദേഹം സംവരണത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.

സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതത്തെ ഇത് കൂടുതല്‍ ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് ഭീം ആര്‍മി പാര്‍ട്ടി കേരളപിറവി മാര്‍ച്ചും ഉപവാസവും സംഘടിപ്പിച്ചിരുന്നു.

 

web desk 1: