ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും.
‘സോഫ്റ്റ് ലാന്‍ഡിങ്’ സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ‘ലാന്‍ഡറി’ല്‍നിന്നു ‘റോവര്‍’ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും.
എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഐ.എസ്.ആര്‍.ഒ.വ്യക്തമാക്കി.