X

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ജയിലില്‍ ഫോണ്‍

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ വിളിച്ച് നിസാം വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചതോടെയാണ് നിസാമിന്റെ ഫോണ്‍ ഉപയോഗം തെളിഞ്ഞത്.

ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിസാമിന്റെ ഭീഷണി. കമ്പനിയിലെ ശബളം സംബന്ധിച്ച് നിസാം പരാമര്‍ശിച്ചതായാണ് വിവരം. പ്രമുഖ ചാനലുകളും നിസാമിന്റേതെന്ന തെളിയിക്കുന്ന ശബ്ദരേഖകളും പുറത്തുവിട്ടു.

രണ്ടു നമ്പറുകളാണ് നിസാം ജയിലില്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന. ജയില്‍ ഉദ്യോഗസ്ഥരുടെ സഹായം നിസാമിന് ലഭിക്കുന്നതായി സഹോദരങ്ങള്‍ ആരോപിച്ചു.


Dont Miss: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം; സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്


 

ആരോപണം മുമ്പും

നിസാം ജയിലില്‍ സുഖജീവിതം നയിക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ വിദഗ്ധാന്വേഷണത്തിന് എ.ഡി.ജി.പി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നത്.

ശോഭാസിറ്റി ഫ്‌ളാറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിസാമിന് ജീവപര്യന്തം തടവുശിക്ഷക്കു കോടതി ഉത്തരവിട്ടത്.

നിസാമിന്റെ സഹോദരങ്ങള്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ്:

Web Desk: