കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിസാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിസാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹൈക്കോടതിയില്‍ ഹാജരായി. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ദിവസവും പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2015 ജനുവരി 29-നാണ് തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായി നിസാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചും കാറിടിപ്പിച്ചും ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 16 നാണ് ചന്ദ്രബോസ് മരണമടഞ്ഞത്. 79 ദിവസമാണ് കേസില്‍ വിചാരണ നടന്നത്.