X

കോണ്‍ഗ്രസ് സഖ്യം: ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ഗാന്ധിയെ കാണും

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകള്‍ തേടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഡല്‍ഹിയിലെത്തുന്ന നായിഡു മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ഡിസംബറില്‍ നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി)യും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചേക്കുമെന്നാണ് വിവരം. ഇതിനുള്ള ചര്‍ച്ചകള്‍ക്കായാണ് നായിഡു ഡല്‍ഹിയിലെത്തിയതെന്നാണ് വിവരം.

യു.പി.എ മുന്നണിയിലേക്ക് ചന്ദ്രബാബു നായിഡുവിനെ കോണ്‍ഗ്രസ് നേരത്തെ ക്ഷണിച്ചിരുന്നു. സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും സംസ്ഥാനതലത്തില്‍ ധാരണയിലെത്തിയിരുന്നു.

കര്‍ണാടകയില്‍ ജനതാദളിനെ കൂടെക്കുട്ടിയതിനു ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന രണ്ടാമത്തെ പ്രമുഖ സഖ്യകക്ഷിയാകും തെലുങ്ക് ദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെ ചൊല്ലിയാണ് ചന്ദ്രബാബു നായിഡു ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നത്.

chandrika: