അമരാവതി: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടായാല്‍ ജനം കടുത്ത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് നായിഡുവിന്റെ പരാമര്‍ശം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം വാക്കുപാലിച്ചില്ല.
സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണ്. യുക്തിരഹിതമായി സംസ്ഥാനത്തെ വിഭജിച്ച കോണ്‍ഗ്രസിന് അതിന്റെ വില നല്‍കേണ്ടിവന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജനം കടുത്ത തിരിച്ചടി നല്‍കി. വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായാല്‍ അവര്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് നായിഡു മുന്നറിയിപ്പ് നല്‍കി.
ആന്ധ്രാപ്രദേശിനോടുള്ള അവഗണനയ്‌ക്കെതിരെ തെലുങ്കുദേശം പാര്‍ട്ടി യോഗങ്ങളില്‍മാത്രം വിമര്‍ശം ഉന്നയിച്ചിരുന്ന ചന്ദ്രബാബു നായിഡു ആദ്യമായാണ് പൊതുവേദിയില്‍ കടുത്ത വിമര്‍ശം ഉന്നയിക്കുന്നത്. എന്‍.ഡി.എ വിടാന്‍ തെലുങ്കുദേശം പാര്‍ട്ടി ഒരുങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും മുന്നണിയില്‍ തുടരാന്‍ അവര്‍ തീരുമാനമെടുത്തിരുന്നു.