തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇന്ത്യയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന് സര്‍വേഫലം. പോള്‍ ഏജന്‍സിയായ വിഡിപി അസോസിയേറ്റ്‌സിന്റേതാണ് സര്‍വേ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ 87 ശതമാനം പേരും സന്തുഷ്ടരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് വിഡിഎസ് പുറത്തുവിട്ടത്. ഭരണത്തിന്റെ വിവിധ തലങ്ങളെ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ രണ്ടാം സ്ഥാനത്തും (81%), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി(72%) മൂന്നാമതുമെത്തി. ജയലളിത, നവീന്‍ പഠ്‌നായിക് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. കേരളത്തെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.