കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രപ്രദേശിനോട് നീതി കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എന്‍.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുേമ്പാഴാണ് ബി.ജെ.പിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുമായി കൂടികാഴച നടത്താന്‍ 29 തവണ താന്‍ ഡല്‍ഹിയിലെത്തി. അപ്പോഴെല്ലാം ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന മോദി പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും ഒരു സഹായവും സംസ്ഥാനത്തിന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയില്ലെങ്കില്‍ എന്‍.ഡി.എ മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക നീങ്ങുമെന്ന സൂചനയും അദ്ദേഹം നല്‍കി. നേരത്തെ എന്‍.ഡി.എ മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന ചന്ദ്രബാബു നായിഡു വ്യകതമാക്കിയിരുന്നു. പിന്നീട അമിത ഷാ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ അദ്ദേഹം നിലപാട് മയപ്പെടുത്തിയത.