ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു. വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്നത് തങ്ങളുടെ കടമയാണെന്നും ഇതിനായി ബിജെപിക്കെതിരായ ബദലാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
സിബിഐയും ആര്‍ബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറും ബിജെപി കൈവശപ്പെടുത്തിയിരിക്കുകയാണ്. ഈ കടന്നുകയറ്റം ഒരു തരത്തിലും ഇനി അംഗീകരിക്കാനാവില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ നരേന്ദ്രമോദിയുടെ ഇടപെടലോടെ തകര്‍ന്നു. മോദി ഭരണത്തിനു കീഴില്‍ രാജ്യം അധ:പതിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം സ്വന്തം ആളുകളെ കുത്തിനിറച്ച് അഴിമതിക്ക് വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.
നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പാടെ തകിടംമറിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനവും എല്ലാ വാഗ്ദാനം പോലെ മോദി പാലിച്ചില്ല. ഇപ്പോള്‍ റാഫേല്‍ അഴിമതിയിലൂടെയും മോദി രാജ്യത്തെ കബളിപ്പിച്ചിരിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.