X

സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

A pedestrian walks with an umbrella as lightning strikes during an evening thunderstorm in Jammu on May 14, 2015. AFP PHOTO / RAKESH BAKSHI (Photo credit should read rakesh bakshi/AFP/Getty Images)

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മൂന്നാം തീയതി 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്

ശ്രീലങ്കയ്ക്കും കോമറിന്‍ മേഖലയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

webdesk13: