X

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 65 മില്ലിമീറ്റര്‍ മുതല്‍ 105 മില്ലിമീറ്റര്‍ ശക്തിയില്‍ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ പെയിതിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്തമഴയാണ് ലഭിച്ചത്. മലയോരമേഖലകളില്‍ പെയ്ത മഴ രാത്രിയും തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഒഡിഷയടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതമുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ദാന ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒരു പരിധിവരെ കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയില്‍ എറണാകുളം കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഏകദേശം 10 മീറ്ററോളം മതില്‍ ഇടിഞ്ഞു വീണു. കളമശ്ശേരിയില്‍ സ്വകാര്യ റബര്‍ എസ്റ്റേറ്റില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് സമീപത്തെ വീട്ടിലേക്ക് ഒഴുകി.

കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ നല്‍കി. പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

 

webdesk17: