അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വിഭാഗം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വ്യാഴാഴ്ചയാണ് അലര്‍ട്ടിന്റെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
അല്‍ഐനിലും ഫുജൈറയിലും രാത്രി 9 മണി വരെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കി.മീ വരെയാകാമെന്നും വെളിയില്‍ ഇറങ്ങുകയാണെങ്കില്‍ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച്
അറിയണമെന്നും പൊതുജനങ്ങളോട് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആവശ്യപ്പെട്ടു.