X
    Categories: indiaNews

പടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പടിഞ്ഞാറന്‍ കടല്‍ മേഖലയിലുണ്ടായ ന്യൂനമര്‍ദമാണ് കാരണമെന്ന് അറിയിച്ചു. പഞ്ചാബ്, ഡല്‍ഹി ഉള്‍പ്പടെയുള്ള വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ തുടര്‍ന്ന് ശക്തമായ മഴയാണ് ലഭ്യമായത്. പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മഴ കുറയുമെങ്കിലും തണുപ്പ് ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളില്‍ ആലിപ്പഴം വീഴാന്‍ സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Test User: