X
    Categories: CultureMoreNewsViews

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയും കടല്‍ക്ഷോഭവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ഇടുക്കി വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു കാരണമാകാന്‍ സാധ്യതയുണ്ട്.

ഒക്ടോബര്‍ 7, 8 തീയതികളില്‍ ശക്തിപ്പെടുന്ന ന്യുനമര്‍ദ്ദം അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാമെന്നും കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ ആറ് മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാന്‍ വൈദ്യുത വകുപ്പിനെയും ജലവിഭവ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡാമുകളിലും വെള്ളിയാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: