ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ പുറത്തെടുത്തത് പോലെ മികച്ച കളി ഇന്ന് ശ്രീലങ്കയ്ക്ക് എതിരേയും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാത് കോലി. ഞായറാഴ്ച ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിനാണ് പാകിസ്താനെ തകര്‍ത്തത്.
നായകനും പരിശീലകനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇന്ത്യ വന്‍ വിജയം നേടിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ സമാന രീതിയിലുള്ള വിജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാകിസ്താനെ തോല്‍പ്പിച്ചതിലൂടെ കിട്ടിയ ആവേശം ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യയെ സുരക്ഷിതമാക്കും എന്ന വിശ്വാസത്തിലാണ് കോലി. ഈ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നിര്‍ണ്ണായകമാണെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളി തുടങ്ങിയിട്ടുള്ള ഏതാനും ചെറുപ്പക്കാര്‍ കരുത്താര്‍ജ്ജിച്ച് വരുന്നത് ശുഭസൂചകമാണെന്നും കോലി പറയുന്നു. ഉടനീളം കളിച്ചരീതിയും കാട്ടിയ ആത്മവിശ്വാസവും നായകന്‍ എന്ന നിലയില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നു. ടോസ് നഷ്ടമായിട്ടും സമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ കളിക്കാര്‍ സജ്ജമായി. പന്തുകൊണ്ട് നന്നായി തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക നല്ല തുടക്കം നല്‍കി. 136 റണ്‍സ് അടിച്ച് ഓപ്പണര്‍മാരായ ശിഖര്‍ധവാനും രോഹിത് ശര്‍മ്മയും തുടങ്ങിവെച്ച മികവ് 53 റണ്‍സ് എടുത്ത യുവിയും 68 ല്‍ 81 റണ്‍സടിച്ച കോലിയും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. ഇതേ ബാറ്റിങ് മികവ് ശ്രീലങ്കയ്‌ക്കെതിരേയും കാട്ടാനും സെമിഫൈനല്‍ ഉറപ്പിക്കാനുമാണ് കോലിപ്പട ഇന്ന് ഇറങ്ങുക. അതേ സമയം ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തോറ്റ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. കുറഞ്ഞ ഓവര്‍ റേറ്റിനെ തുടര്‍ന്ന ഐസിസി നടപടിയെടുത്തതിനാല്‍ ലങ്കന്‍ നായകന്‍ ഉപുല്‍ തരംഗയെ രണ്ടു കളിയില്‍ നിന്നും നിരോധിച്ചിരിക്കുയാണ്. പകരം ഏയ്ഞ്ചലോ മാത്യൂസായിരിക്കും നായകന്റെ തൊപ്പി അണിയുക.
ഫിറ്റ്‌നസ് പ്രശ്‌നത്തെ തുടര്‍ന്ന് ആദ്യ മത്സരം മാത്യൂസ് കളിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലും മാത്യൂസിന് പന്തെറിയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മല്‍സരം ലങ്കക്ക് നിര്‍മായകമാണെന്നും അതിനാല്‍ വിജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ കാല്‍മുട്ടിന് പരിക്കേറ്റ മുതിര്‍ന്ന ബാറ്റ്‌സ്മാന്‍ ചമേര കപുഗുഡേര ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. ലങ്ക പുറത്താവുകയും ചെയ്യും. ഈ മല്‍സരത്തിനും മഴയുടെ ഭീഷണിയുണ്ട്. മല്‍സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഉച്ചതിരിഞ്ഞ് 2-50 മുതല്‍.
- 7 years ago
chandrika
Categories:
Video Stories
സെമിയിലെത്താന്‍ കോലി, വിടില്ലെന്ന് മാത്യൂസ്
Tags: champions trophycricket