ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന സ്വപന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി ചൂതാട്ടം നിയമവിധേയമായ ഇംഗ്ലണ്ട് കേന്ദ്രമാക്കിയാണ് വന്‍ പണമൊഴിക്ക് നടക്കുക. ആള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കണക്കില്‍പ്പെടാത്ത വന്‍ വാതുവെപ്പുകളും നടക്കാന്‍ സ്വപ്‌ന ഫൈനല്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.
അതേസമയം വാതുവെപ്പുകാരുടെ ഫേവറേറ്റ് ടീം ഇന്ത്യയാണ്. ഇന്ത്യ ജയിക്കുമെന്ന് പന്തയവെച്ചാണ് വാതുവെപ്പില്‍ കൂടുതല്‍ പേരും പങ്കെടുത്തിരിക്കുന്നത്. ഇന്ത്യന്‍ വിജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെക്കുകയും അങ്ങനെ സംഭവിച്ചാല്‍ 147 രൂപ ലഭിക്കുന്നതുമാണ് പന്തയം. എന്നാല്‍ പാകിസ്താന്‍ അനുകൂലമായി പന്തയം വാതുവെപ്പില്‍ ഇത്തിരി കടന്ന കയ്യാണെങ്കിലും വിജയിച്ചാല്‍ 300 രൂപയാണ് ലഭിക്കുക.
നീണ്ട പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കലാശപ്പൊരാട്ടമാണ് വാതുവെപ്പിന്റെ വാശി കൂട്ടുന്നത്. സ്വപ്ന ഫൈനലിന്റെ വാതുവെപ്പില്‍ ഇന്ത്യക്കാരും പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിവും ക്രെഡിറ്റ് കാര്‍ഡും ഇ-വാലെറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴിയാണ് ഇന്ത്യക്കാര്‍ വാതുവെപ്പില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ വാതുവെപ്പ് നടന്നതായാണ് വിവരം.