യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ടോട്ടനം ആദ്യപാദ സെമിയില്‍ അയാക്‌സിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക.
ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ ആദ്യപാദ സെമിപോരാട്ടത്തില്‍ തീപാറും. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ് ടോട്ടനത്തിന്റെ മുന്നേറ്റം. പ്രീമിയര്‍ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയാണ് ചാമ്പ്യന്‍സ് ലീഗ്. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പരുക്കേറ്റതും പ്ലേ മേക്കര്‍ ഹ്യൂംഗ് മിന്‍ സോന്‍ സസ്‌പെന്‍ഷനിലായതും ടോട്ടനത്തിന് തിരിച്ചടിയാവും.
നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെയും യുവന്റസിനെയും വീഴ്ത്തിയ അയാക്‌സിന്റെ യുവനിര യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. യോഹാന്‍ െ്രെകഫിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെങ്കീ ഡി ജോംഗ്, മത്യാസ് ഡീ ലിഗ്റ്റ്, ഡോണീ വാന്‍ ഡി ബീക് തുടങ്ങിയവരിലാണ് അയാക്‌സിന്റെ പ്രതീക്ഷ. യൂറോപ്യന്‍ പോരില്‍ ഇരുടീമും ഇതിനുമുന്‍പ് ഏറ്റുമുട്ടിയരണ്ടുതവണയും ജയം ടോട്ടനത്തിനൊപ്പം. രണ്ടാം സെമിയില്‍ ലിവര്‍പൂള്‍ നാളെ ബാഴ്‌സലോണയെ നേരിടും.
ചാമ്പ്യന്‍സ് ലീഗ് : സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും
Related Post