X

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സര ക്രമങ്ങള്‍ പുറത്ത്

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സര ക്രമങ്ങള്‍ പുറത്തുവന്നു. ഇത്തവണ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെയും ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയെ നേരിടും. ബയേണ്‍ ഇത്തവണ സ്പാനിഷ് ക്ലബായ വിയ്യാറയലിനെയാകും നേരിടുക.

ഏപ്രില്‍ ആറിനും ഏഴിനുമാണ് ആദ്യപാദ മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരങ്ങള്‍. അത്‌ലറ്റികോ, റയല്‍, ബയേണ്‍, ലിവര്‍പൂള്‍ എന്നി ക്ലബുകള്‍ക്ക് ആദ്യം എവേ മത്സരങ്ങള്‍ കളിക്കും.

കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സെമിയില്‍ തങ്ങളെ തകര്‍ത്ത ചെല്‍സിയോട് പകരം ചോദിക്കാന്‍ റയലിന് ലഭിച്ച മികച്ച അവസരമാണിത്.
കരുത്തരായ പിഎസ്ജിയെ 3-2ന് തകര്‍ത്താണ് റയലിന്റെ വരവ്. ശക്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി വരുന്ന അത്‌ലറ്റികോ ഇനി നേരിടേണ്ടത് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്.

ബയേണിന്റെ വരവ് ആര്‍ബി സാല്‍സ്ബര്‍ഗിനെ 8-2ന് തകര്‍ത്താണ്. ആയതിനാല്‍ സ്പാനിഷ് ക്ലബായ വിയ്യാറയലിനെ അല്‍പ്പം വിയര്‍ക്കേണ്ടിവരും. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ലിവര്‍പൂളിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഇരുപാദങ്ങളിലുമായി 2-1നായിരുന്നു ലിവര്‍പൂള്‍ വിജയിച്ചത്. ബെനഫിക്കയാണ് എതിരാളി.

Test User: