X

ചാമ്പ്യന്‍സ്‌ലീഗ്: പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി, ഇംഗ്ലീഷ് ടീമുകള്‍ക്ക് മുന്നേറ്റം

Football - Manchester City v FC Barcelona - UEFA Champions League Second Round First Leg - Etihad Stadium, Manchester, England - 24/2/15 General view of the UEFA Champions League trophy at the Etihad stadium before the match Reuters / Phil Noble Livepic EDITORIAL USE ONLY.

മാഡ്രിഡ് : ചാമ്പ്യന്‍ ലീഗ് ഗ്രൂപ്പ് പേരാട്ടങ്ങള്‍ അവസാനിച്ചതോടെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. ചരിത്രത്തിലാദ്യമായി അഞ്ചു ഇംഗ്ലീഷ് ക്ലബുകള്‍ യോഗ്യത നേടിയ ലീഗില്‍ ഇതില്‍ നാലു ടീമും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെയാണ് അവസാന പതിനാറില്‍ ഇടം നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, ലിവര്‍പൂള്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തിയത്. അതേസമയം നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സി ഗ്രൂപ്പ് സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.

സ്‌പെയില്‍ നിന്നും കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്തായപ്പോള്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്, ബാര്‍സലോണ, സെവിയ്യ അവസാന പതിനാറില്‍ ഇടം നേടി. ജര്‍മ്മനിയില്‍ നിന്നും ബൊറൂസിയ ഡോട്ട്മുണ്ടും ഇറ്റലിയില്‍ നിന്ന് നാപ്പോളിയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായ മറ്റു പ്രമുഖര്‍.

അതേസമയം ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ ഗോള്‍ നേടിയതോടെ ഗ്രൂപ്പ് മത്സരത്തിലെ എല്ലാ കളിയിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉടമയായി.

ഗ്രൂപ്പ് എ

സി.എസ്.കെ.എ മോസ്‌കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് അപരാജിത കുതിപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഗ്രൂപ്പിലെ ആറുകളികളില്‍ അഞ്ചിലും വിജയിച്ച യുണൈറ്റഡിന് 15 പോയിന്റ് നേടി. 12 പോയന്റുമായി ബസേലാണ് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയ മറ്റൊരു ടീം. സി.എസ്.കെ.എ മോസ്‌കോ,ബെന്‍ഫിക എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് പുറത്തായവര്‍

ഗ്രൂപ്പ് ബി

പി.എസ്.ജിയും ബയേണ്‍ മ്യൂണിച്ചും ഏറ്റുമുട്ടിയ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോര്‍ടിന്‍ ടോളിസ്സോയു ഇരട്ട ഗോള്‍ മികവില്‍ പി.എസ്.ജിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും ബയേണിന് രണ്ടാം സ്ഥാനക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അഞ്ചു ജയം ഇരുവരും സ്വന്തമാക്കി ഒപ്പനൊപ്പം മുന്നേറിയപ്പോള്‍ ഗോള്‍ ശരാശരിയില്‍ പി.എസ്.ജി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. അതേസമയം സ്‌കോട്ട്‌ലാന്റ് ചാമ്പ്യന്‍മാരായ കെല്‍റ്റിക്ക് പുറത്തായി

ഗ്രൂപ്പ് സി
മരണ ഗ്രൂപ്പെന്ന് വിശേഷിക്കാവുന്ന ഗ്രൂപ്പ് സിയില്‍ അവസാന മത്സരത്തില്‍ ഗരാബാഗിന് പരാജയപ്പെടുത്തി ഇറ്റാലിയന്‍ ടീം എ.എസ് റോമ ഒന്നാമരായി. ചെല്‍സിക്കെതിരെ ജയിച്ചാല്‍ ചെറിയ സാധ്യതയുണ്ടായിരുന്ന അത്‌ലറ്റികോ അവസാന മത്സരത്തിലും സമനില വഴങ്ങിയതോടെ പുറത്താവുകയായിരുന്നു.

ഗ്രൂപ്പ് ഡി

മുന്‍ജേതാക്കളും കിരീട ഫേവറേറ്റ്‌സുകളുമായ ബാര്‍സലോണ നാലു ജയവും രണ്ടു സമനിലയില്‍ നിന്നുമായി 14 പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ യുവന്റസാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം.

ഗ്രൂപ്പ് ഇ

എതിരില്ലാത്ത ഏഴു ഗോളിന് സ്പാര്‍ട്ടക് മോസ്‌കവയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുന്നത്. ബ്രസീലിയന്‍ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോ ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ സാദിയോ മാനെ ഇരട്ടഗോള്‍ നേടി.സെവിയ്യയാണ് ഗ്രൂപ്പില്‍ നിന്നു യോഗ്യത നേടിയ മറ്റൊരു ടീം.

ഗ്രൂപ്പ് എഫ്

നിര്‍ണായക മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എഫില്‍ നിന്നും ഉക്രെയ്ന്‍ ക്ലബ് ഷാക്തര്‍ ഡോണെസ്‌ക് അവസാന പതിനാറില്‍ ഇടം നേടിയത്. സിറ്റിയെ സ്വന്തം കാണിക്കള്‍ക്കു മുന്നില്‍ നേരിട്ട ഡോണെസ്‌ക് ബെര്‍ണാഡും (26-ാം മിനുട്ട്) ഇസ്മായിലി സാന്റ്റോസിയും (32) നേടിയ ഗോളിലാണ് ജയിച്ചു കയറിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആശ്വാസ ഗോള്‍ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വൂറോയുടെ (90) വകയായിരുന്നു. നടപ്പു സീസണില്‍ ആഭ്യന്തര ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അപരാജിത കുതിപ്പ് തുടര്‍ന്ന് സിറ്റിയുടെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും സിറ്റി തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. അതേസമയം ഇറ്റാലിയന്‍ ശക്തരായ നാപ്പോളിക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. അവസാന മത്സരത്തിലും തോറ്റ നാപ്പോളിക്ക് ആറു പോയിന്റ് മാത്രമാണ് നേടാനായത്.

ഗ്രൂപ്പ് ജി

തുര്‍ക്കി ക്ലബ് ബെസിക്റ്റാസും പോര്‍ച്ചുഗീസ് ക്ലബ് എഫ്. സി പോര്‍ട്ടോയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളുമായി ഗ്രൂപ്പില്‍ നിന്നും മുന്നേറിയത്. ജര്‍മ്മന്‍ ക്ലബ് ആര്‍.പി ലീപ്‌സിങും ഫ്രഞ്ച് ശക്തരായ എ.എസ് മോണാക്കോയുമാണ് പുറത്തായ ടീമുകള്‍. ആറു കളില്‍നിന്നും ഒറ്റ ജയം പോലും നേടാനാവാത്ത മോണാക്കോ രണ്ടു പോയിന്റുമായാണ് പുറത്തായത്.

ഗ്രൂപ്പ് എഫ്

നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും വമ്പന്‍മാരായ ടോട്ടന്‍ഹാമും ബൊറൂസിയയും അണിനിരന്ന മരണ ഗ്രൂപ്പില്‍ ബൊറൂസിയ വീണു. അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ചാണ് ബൊറൂസിയ വിടവാങ്ങിയത്. കളിയില്‍ 8-ാം മിനുട്ടില്‍ ബോര്‍ജ മായോറലിലൂടെ റയല്‍ ലീഡെടുത്തു. നാലു മിനുട്ടിനു ശേഷം നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ ലീഡ് ഇരട്ടിയാക്കി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ കളിയിലും ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോക്ക് സ്വന്തമായി. എമറിക് ഒബാമോയങ് 43-ാം മിനുട്ടില്‍ ഡോട്ട്മുണ്ടിന്റെ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റയല്‍ വല വീണ്ടും കുലുക്കി ഒബാമോയങ് ബൊറൂസിയ ഒപ്പമെത്തിച്ചു. ജയത്തിനായി കിണഞ്ഞു ശ്രമിച്ച റയലിന് 81-ാം മിനുട്ടില്‍ സ്പാനിഷ് താരം ലൂകാസ് വാസ്‌ക്യൂസ് വിജയഗോള്‍ നേടി. അതേസമയം അവസാന മത്സരത്തില്‍ ഏകപക്ഷീയ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ടോട്ടന്‍ഹാം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

chandrika: