ലിസ്ബൺ: ആവേശംകൊണ്ടും വേഗതകൊണ്ടും ഞെട്ടിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പിഎസിജിക്ക് വില്ലനായി പാരീസുകാരന്‍ കിംഗ്സ്ലി കോമന്‍ വലകുലുക്കിയപ്പോള്‍ ബയേണ്‍ മ്യൂണിച്ച് ആറാം തവണയും കിരീട ജേതാക്കളായി. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെയ്ന്റ് ഷാർമാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.
ഇരുടീമുകളും പോരാടികളിച്ച ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും വാശിയേറിയ മത്സരംപിറന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 59 മിനുട്ടില്‍ ഫ്രഞ്ച് താരം ബയേണിനെ മുന്നിലെത്തിക്കുകയായിരുന്നു. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നും കിമ്മിച്ച് ഇടതു പോസ്റ്റിലേക്ക് ഫ്‌ലിക്ക് ചെയ്ത പന്ത് ബയേണിന്റെ പാരീസ് താരം കോമാന്‍ പൊസ്റ്റിന് വലതുമൂലയിലേക്ക് തലവെച്ചു കുത്തികയറ്റുകയായിരുന്നു. പിഎസ്ജി ഗോളി കെയ്ലര്‍ നവാസ് നിവര്‍ന്ന് ചാടിയെങ്കിലും പന്ത് തൊടുക്കാനായില്ല.
തുടര്‍ന്ന്, നെയ്മറും എംബാബെയും ഡി മരിയയും പി.എസ്ജിക്കായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും 59 മിനുറ്റില്‍ ബയേണ്‍ നേടിയ ലീഡിനൊപ്പെത്താന്‍ പിന്നീട് പിഎസ്ജിക്കായില്ല.
അദ്യ പകുതിയില്‍ പിഎസിജിയുടെ അവസരങ്ങളായിരുന്നു. പതിനെട്ടാം മിനുട്ടില്‍ കിലിയന്‍ എംബാബെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് നെയ്മര്‍ ഓട്ടത്തിനിടെ പോസ്റ്റിലേക്ക് ഇടത് കാല്‍കൊണ്ട് തട്ടിവിട്ടെങ്കിലും ഗോളി മാനുല്‍ ന്യുവറിന്റെ കാലില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്തു. വീണ്ടും നെയ്മര്‍ ആ പന്ത് പോസ്റ്റിലെക്ക് തൊടുത്തെങ്കിലും വീണിടത്ത് നിന്നുയര്‍ന്ന ന്യുവര്‍ അതും തടഞ്ഞു. ബയേണ് കിരീടം ഉറപ്പിച്ച ന്യുവറിന്റെ തകര്‍പ്പന്‍ സേവിങായിരുന്നത്.
ഒരു ഭാഗത്ത് ബയേണിനായി കോമാനും ഡേവീസും ലെവന്‍ഡോസ്‌കിയും കിമിചും നാബ്രിയും തിളങ്ങിയപ്പോള്‍ മറുഭാഗത്ത്
ഫുട്‌ബോളിന്റെ വേഗം താളവും നിറഞ്ഞ നെയ്മറും എംബാബെയും ഡി മരിയയും പി എസ് ജിക്കായി അവസാന വിസില്‍ വരെ അവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ബയേൺ, 2013-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം തുടർച്ചയായ നാല് സെമി ഫൈനലുകളിൽ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ഇത്തവണ തീർത്തു.