ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി ഹിന്ദു യുവവാഹിനി സ്ഥാനാര്‍ത്ഥിയും. എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യവും, കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം വിവിധ ഹിന്ദു ഗ്രൂപ്പുകളുടെ പിന്തുണയോടെ ആദിത്യനാഥിന്റെ മുന്‍ സഹായിയും ഹിന്ദു യുവ വാഹിനി നേതാവുമായ സുനില്‍ സിങ് മത്സരിക്കുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവും. നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ച് സംയുക്ത പ്രതിപക്ഷം മണ്ഡലം പിടിച്ചെടുത്തിരുന്നു. ബി.ജെ.പി സര്‍ക്കാറിന്റെ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ സുനില്‍ സിങ് വ്യക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥുമായി പിണങ്ങി സുനില്‍ സിങ് ഹിന്ദു യുവവാഹിനി ഭാരത് എന്ന സംഘടന രൂപീകരിച്ചിരുന്നു.
- 6 years ago
web desk 1