മുംബൈ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ ചാലിസ സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി എം.എല്‍.എ രവി റാണയേയും ഭാര്യയും എം.പിയുമായ നവനീത് റാണെയേയും പൊലീസ് അറസ്റ്റു ചെയ്ത്്
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍നിന്നുള്ള സ്വതന്ത്ര ജനപ്രതിനിധികളാണ് ഇരുവരും.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്താന്‍ സൃഷ്ടിച്ചുവെന്നാരോപിച്ച് സി.ആ ര്‍. പി.സി 153 എ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദമ്പതികളെ താമസ സ്ഥലത്തുനിന്നും സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു പിന്നാലെ പ്രതിഷേധം ഒഴിവാക്കുകയായിരുന്നു.