X

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാവും; തൂക്കുസഭയെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യാ ടുഡേ-കാര്‍വി അഭിപ്രായ സര്‍വേ. ഭരണ കക്ഷിയായ കോണ്‍ഗ്രസ് 90-101 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. ബി.ജെ.പി 78-86 വരെ സീറ്റുകളും ജെ.ഡി.എസ് 34-43 സീറ്റുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഒരു കക്ഷിക്കും ഒറ്റക്ക് ഭരണം ലഭിക്കാത്ത സാഹചര്യത്തില്‍ മൂന്നാം സ്ഥാനത്തെത്തുന്ന ജെ.ഡി.എസിന്റെ പിന്തുണ നിര്‍ണായകമായിരിക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 37 ശതമാനം വോട്ടും ബി.ജെ.പി 35 ശതാനവും നേടുമെന്നാണ് പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേരും സിദ്ധരാമയ്യയെ പിന്തുണച്ചപ്പോള്‍ 26 ശതമാനം യെദ്യൂരപ്പയേയും 21 ശതമാനം എച്ച്.ഡി കുമാര സ്വാമിയേയും പിന്തുണച്ചു. ഒരു മാസം മുമ്പാണ് സര്‍വേ നടത്തിയത്.

chandrika: