‘വളരെ കഷ്ടപ്പെട്ട് മോഷ്ടിച്ചത് മുക്കുപ്പണ്ടം.’ മാലമോഷമം പതിവാക്കിയ യുവതിയും യുവാവും മുക്കുമാല മോഷ്ടിച്ച കേസില്‍ പിടിയില്‍. പള്ളിച്ചന്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് ചെമ്മങ്കാലയില്‍ ഒരു സ്ത്രിയുടെ ആറരപ്പവന്‍ സ്വര്‍ണമാല ഇരുവരും മോഷ്ടിച്ചിരുന്നു. സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഇവരാണ് പ്രതികളെന്ന് കണ്ടെത്തിയത്. പിടിയിലാവും എന്ന് മനസ്സിലാക്കിയ ഇരുവരും ഒളിവില്‍പോയി.
ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നതിനിയിലാണ് കഴിഞ്ഞ ദിവസം തക്കലയ്ക്കു സമീപത്ത് മരുന്തുകോട്ടയില്‍ സ്ത്രിയുടെ കഴുത്തില്‍ കിടന്ന മുക്കുപണ്ടം കവര്‍ന്ന സംഭവത്തില്‍ ശാന്തകുമാരി പ്രത്യാക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ സതീഷും പിടിയിലായി.