സി.എച്ച് അനുസ്മരണ ദിനം; പ്രാർത്ഥന നടത്തി

കോഴിക്കോട്: മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ 41-ാം ചരമവാർഷിക ദിനത്തിൽ വസതിയായ ‘ക്രസൻ്റ് ഹൗസി’നു സമീപം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഈസ്റ്റ് നടക്കാവ് ജുമ മസ്ജിദ് ഖബറിടത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി.

സി.എച്ചിൻ്റെ പുത്രൻ ഡോ.എം.കെ മുനീർ എം.എൽ.എ,കോഴിക്കോട് ജില്ലാ ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി സി പി എ അസിസ് മാസ്റ്റർ പള്ളി ഖത്തീബ് കെ.പി അബൂബക്കർ മുസ്ല്യാർ, പി.എ ഹംസ, സഫറി വെള്ളയിൽ, ടി.പി.എം ജിഷാൻ തുടങ്ങിയവർ സംബന്ധിച്ചു.

webdesk17:
whatsapp
line