X

മികച്ച പ്രതിഭകളെ കണ്ടെത്താൻ സി.എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് സീസൺ 4 സെപ്തമ്പർ 25 ന് ആരംഭിക്കുന്നു

കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം നടത്തുന്ന സി.എച്ച് പ്രതിഭ ക്വിസ് സീസൺ 4 സപ്തമ്പർ 25 ന് തുടങ്ങുന്നു.

കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരമുള്ള വിദ്യാലയങ്ങളിലെ എൽ പി യുപി ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലാണ് ക്വിസ് മത്സരം നടത്തുന്നത്.പ്രാഥമിക ഘട്ടം സപ്തമ്പർ 25 ന് ഓൺലൈൻ ആയിട്ടും സബ് ജില്ല ജില്ല തലങ്ങൾ ഫിസിക്കൽ ഓൺലൈനായിട്ടുമാണ് കുട്ടികൾ പങ്കെടുക്കേണ്ടത്.സംസ്ഥാന തലത്തിലുള്ള മെഗാഫൈനൽ ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതാണ്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ ഉന്നതമായ രേഖപ്പെടുത്തലുകൾ നടത്തിയ സി എച്ച് മുഹമ്മദ് കോയ എന്ന പ്രതിഭയെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതിഭകളെ കണ്ടെത്തി അവർക്ക് നിരവധി സമ്മാനങ്ങളും നൽകുകയും ചെയ്യുകയാണ് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ ഈ ക്വിസ് മൽസരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് കരീം പടുകുണ്ടിൽ വാൽത്താസമ്മേളനത്തിൽ അറിയിച്ചു.

ഓരോ തലത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് ലാപ്ടോപ്പും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം ടാബ്ലറ്റുകളും സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകുന്നു. വാർത്താ സമ്മേളനത്തിൽ ഓർഗനൈസിങ്ങ് സെക്രട്ടറി പി.കെ.അസീസ് കല്ലുർ മുഹമ്മദലി പ്രതിഭ ക്വിസ് കൺവീനർ ടി.പി.അബ്ദുൽ ഗഫൂർ ജില്ലാ പ്രസിഡൻ്റ് കെ.എം എ നാസർ പ്രതിഭ ക്വിസ് കോഓഡിനേറ്റർ ഫൈസൽ പടനിലം പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് വേറ്റു നിക്കാഹ് ഡോട്ട് കോം ആണ്.

Test User: