സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2024-25; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് ഇലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.

Eligibility
* മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ് തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലൊന്നിൽ പെടുന്ന പെൺകുട്ടി ആയിരിക്കണം.
* കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
* യോഗ്യത പരീക്ഷയിൽ 50% ഇൽ അധികം മാർക്ക് നേടിയിരിക്കണം.
* എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
* മെഡിക്കൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.

 പ്രതിവർഷ സ്കോളർഷിപ്പ് തുക
* ബിരുദം : ₹ 5,000/-
* ബിരുദാനന്തര ബിരുദം : ₹ 6,000/-
* പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
* ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-

ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.

 അപേക്ഷിക്കാനുള്ള അവസാന തിയതി : 03 ഫെബ്രുവരി 2025

 അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
* മാർക്ക് ലിസ്റ്റ് കോപ്പി
* അലോട്മെന്റ് മെമ്മോ
* ബാങ്ക് പാസ്സ് ബുക്ക്‌
* ആധാർ കാർഡ്
* ജാതി സർട്ടിഫിക്കറ്റ്
* നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
* വരുമാന സർട്ടിഫിക്കറ്റ്
* ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്
* റേഷൻ കാർഡ്

വെബ്സൈറ്റ്
www.scholarship.minoritywelfare.kerala.gov.in

webdesk13:
whatsapp
line