X

കേരളത്തിന്റെ വിദ്യഭ്യാസ നായകനെ അനുസ്മരിച്ച് ഹൈദരാബാദില്‍ വിദ്യാര്‍ത്ഥി സംഗമം

ഹൈദരാബാദ്: കേരളം കണ്ട എക്കാലത്തെയും മികച്ച വിദ്യഭ്യാസ നായകനെ അനുസ്മരിച്ച് ഹൈദരാബാദില്‍ വിദ്യാര്‍ത്ഥി സംഗമം നടത്തി. ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിലെ എം എസ് എഫ് കമ്മിറ്റിയുടെ കീഴിലാണ് മുന്‍ മുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ നടന്നത്.
സി. എച്ച് എന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്, സി. എച്ച് പദവികളിലൂടെ, സി. എച്ചിന്റെ സാഹിത്യ ലോകം തുടങ്ങിയ വഷയങ്ങളില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ പഠനങ്ങള്‍ അവതരിപ്പിച്ചു. ഇഫ്‌ളു എം എസ് എഫ് കമ്മിറ്റി സെക്രറ്ററി മുബശ്ശിര്‍ വാഫി ആമുഖഭാഷണം നടത്തി. സംഗമത്തില്‍ സഫ് വാന്‍ ഹുദവി, മുസ്‌ലിഹ്, ഉവെസ് ഹുദവി, മുഹമ്മദ് സ്വാലിഹ, ്ഷദ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു

chandrika: