മക്ക : മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി സി എച്ച് ,അബ്ദുൽ ഖാദർ മൗലവി, പിവി മുഹമ്മദ് അരീക്കോട് എന്നിവരുടെ അനുസ്മരണ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു
മക്ക കെഎംസിസി ഉപാധ്യക്ഷൻ നാസർ കിൻസാറ അധ്യക്ഷനായി. മക്ക കെഎംസിസി ട്രഷറർ സുലൈമാൻ മാളിയേക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുസ്തഫ മലയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മക്കാ കെഎംസിസിയുടെ ഇരുപത് ഏരിയാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് അവാലി ബൈത്തു ന്നദ്‌വിയിലേക്ക് ഒഴുകിയെത്തിയത്. യോഗത്തിന് നുസ്ഹ കെഎംസിസി പ്രസിഡന്റ് കെ എം കുട്ടി ഓമാനൂർ ഹറം കെഎംസിസി സെക്രട്ടറി എം സി നാസർ, സാഹിർ കെ എം സി സി പ്രസിഡണ്ട് സലിം നാണി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
മക്ക കെഎംസിസി സെക്രട്ടറി ഹാരിസ് പെരുവള്ളൂർ സ്വാഗതവും അൻസാർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു