കോഴിക്കോട്: കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ പ്രമേയമാക്കി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പൈതൃകം ക്യാമ്പയിന്റെ അടുത്ത സെഷന്‍ ഇന്ന് ബേപ്പൂരില്‍ വെച്ച് നടക്കും. സി.എച്ച് കണ്ട പാണക്കാട്ടെ ലോകം എന്ന വിഷയത്തിലായിരിക്കും സെഷന്‍ സെഷന്‍ നടക്കുക. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, എം.സി.മായിന്‍ ഹാജി, ഷാഫി ചാലിയം, ഷെരീഫ് സാഗര്‍ എന്നിവര്‍ കൊളോക്കിയത്തില്‍ സംസാരിക്കും.
കരുവന്‍തിരുത്തി ഫെറി ലാന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുക. കാലങ്ങളെ നയിച്ച കാലഘട്ടങ്ങള്‍ എന്ന പ്രമേയത്തോടെയാണ് എം.എസ്.എഫ് കാമ്പയിന്‍ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാമ്പയിന്റെ ഭാഗമായി ചരിത്ര സെമിനാറുകളും സംഘടിപ്പിച്ചുവരികയാണ്. സാഹോദര്യത്തിന്റെ കൊടപ്പനക്കല്‍ മാതൃക ചര്‍ച്ച ചെയ്താണ് തളി ക്ഷേത്ര മുറ്റത്തെ പാണക്കാട് എന്ന കഴിഞ്ഞ സെഷന്‍ നടന്നത്. ക്യാമ്പയിനോട് അനുബന്ധിച്ച് സെമിനാറുകളും, സാംസ്‌കാരിക, സാമുദായിക സംഗമങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും കൊടപ്പനക്കല്‍ തറവാടും വലിയ ആത്മബദ്ധമാണ് ഉണ്ടായിരുന്നത്. അത്തരം ചര്‍ച്ചകളാണ് സി.എച്ച് കണ്ട പാണക്കാട്ടെ ലോകം എന്ന കൊളോക്കിയത്തില്‍ നടക്കുക. മലയാള രാഷ്ട്രീയത്തിലും അതിന് പുറത്തും മുസ്‌ലിം ലീഗ് രാഷ്ട്രീയവും കൊടപ്പനക്കല്‍ തറവാടും പുതിയ വായനകള്‍ അറിഹിക്കുന്നുണ്ട്. അക്കാദമിക്ക് തലത്തിലും അത്തരം വായനകള്‍ നടക്കണം. അതിനുള്ള ശ്രമങ്ങളാണ് എം.എസ്.എഫിന്റെ പൈതൃകം ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത് എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.