സി.എച്ച് സെന്ററുകള്‍ കാരുണ്യത്തിന്റെ പ്രതീകങ്ങളാണെന്നും രാഷ്ട്രീയത്തിന് അതീതമായി സി.എച്ച് സെന്ററുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹകരിക്കണമെന്നും തിരുവനന്തപുരം സി.എച്ച് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സ്പീക്കര്‍ എന്‍.എം ഷംസീര്‍ അവര്‍കള്‍ അഭിപ്രായപെട്ടു.
തിരുവനന്തപുരം സി.എച്ച് സെന്ററിലെത്തിയ സ്പീക്കറെ സി.എച്ച് സെന്റര്‍ ഭാരവാഹികളും അന്തേവാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഓരോ രോഗിയുടെയും കൂട്ടിരിപ്പുകാരുടേയും അരികില്‍ എത്തിയ അദേഹം സുഖവിവരങ്ങള്‍ അന്യോഷിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ചോദിച്ച് മനസിലാക്കുകയും എല്ലാ വിധ പിന്തുണ അറിയിക്കുകയും ചെയ്തു.
2008 മുതല്‍ ആര്‍.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്‍കി വരുന്ന സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചാലക്കുഴി റോഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ചെയര്‍മാനായുള്ള ഭരണസമിതിയാണ് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.
സി.എച്ച് സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങിന് ഭാരവാഹികളായ മുഹമ്മദ് ശരീഫ്, മുനീര്‍ പി.കെ, ഫത്താഹ് മൂഴിക്കല്‍, ഷൗക്കത്തലി അരിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.