കോഴിക്കോട്: ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് സി.എച്ച്. സെന്ററിന്റെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനഫണ്ട് സമാഹരണം ഇന്ന് നടക്കും. വിവിധ പള്ളികളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി സെന്റര്‍ പ്രവര്‍ത്തകര്‍ ധനശേഖരണം നടത്തും.
വര്‍ഷങ്ങളായി റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച സി.എച്ച്. സെന്റര്‍ ദിനം എന്ന പേരിലാണ് ഫണ്ട് സമാഹരണ ദിനം അറിയപ്പെടുന്നത്. സെന്ററിന് കീഴില്‍ പാലിയേറ്റീവ് സെന്റര്‍ ഉള്‍പ്പെട്ടെ വിവിധങ്ങളായ നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണുള്ളത്. പുണ്യങ്ങളുടെ പുക്കാലമായ റമസാനില്‍ ജനങ്ങള്‍ കൈയയച്ച് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. ഫണ്ട് സ്വരൂപിക്കല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ആപ്പ് സംവിധാനം ആരംഭിച്ചതായി പ്രസിഡന്റ് കെ.പി. കോയ ഹാജി, ജനറല്‍ സെക്രട്ടറി എം.വി. സിദ്ധീഖ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.