ചൂലൂര്‍ സി.എച്ച് .സെന്ററില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനും മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ടുമായ ബഹു:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
സെന്റര്‍ പ്രസിഡണ്ടും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടരി കെ.എ.ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രമുഖ പ്രവാസി വ്യവസായി അയ്യൂബ് കല്ലടയാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കിയത്. മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി.അബ്ദുല്‍വഹാബ് എം.പി.പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌പോണ്‍സര്‍ക്കുള്ള ഉപഹാരം പി.വി.അബ്ദുല്‍വഹാബ് എം.പി.നല്‍കി. വനിതാ വളണ്ടിയര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം സ്റ്റേറ്റ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.സി.മായിന്‍ഹാജി നിര്‍വ്വഹിച്ചു.
ഓഡിറ്റോറിയത്തില്‍ സംവിധാനിച്ച സൗണ്ട് സിസ്റ്റം സ്‌പോണ്‍സര്‍ ചെയ്തത് റാസല്‍ഖൈമയിലെ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്. അതിലേക്കുള്ളഫണ്ട് കെ.എം.സി.സി നേതാക്കളായ നിയാസ് മുട്ടുങ്ങല്‍,നൗഷാദ് കീഴല്‍, അശ്റഫ് തങ്ങള്‍ എന്നിവരില്‍ നിന്ന് മുനവ്വറലി തങ്ങള്‍ ഏറ്റുവാങ്ങി.കെ.പി.യു.അലി(പി.ആര്‍.ഒ)പ്രോജക്ട് വിശദീകരിച്ചു. സ്റ്റേറ്റ് മുസ്ലിം ലീഗ് സിക്രട്ടരി യു.സി.രാമന്‍ മുന്‍ എം.എല്‍.എ, അയ്യൂബ് കല്ലട,അഡ്വ:പി.കുല്‍സു ടീച്ചര്‍, എന്‍.സി.അബൂബക്കര്‍, മുഹമ്മദലി അമ്പലക്കണ്ടി (ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി), എ.പി.മൊയ്തീന്‍കോയഹാജി (ദുബൈ ചാപ്റ്റര്‍), ടി.മൊയ്തീന്‍കോയ,സറീന ഹസീബ്,ഷറഫുന്നിസ ടീച്ചര്‍,എന്‍.പി.ഹംസ മാസ്റ്റര്‍, സി.കെ.ഖാസിം, പി.ജി.മുഹമ്മദ്,മുഹമ്മദലി കല്ലട തുടങ്ങിയവര്‍ പ്രസംഗിച്ചു.ഓഡിറ്റോറിയത്തിലേക്കുള്ള കസേലകള്‍ നല്‍കിയത തിരുവമ്പാടി നിയോജക മണ്ഡലം ഖത്തര്‍ ഗങഇഇയും ഫ്രന്റ്‌സ് ക്രഷര്‍ (ലുലുക്കാസ്)കമ്പനിയുമാണ്.പ്രശസ്ത മാപ്പിളപ്പാട്ടുഗായകന്‍ ബാപ്പു എടപ്പാള്‍ടീമിന്റെ ഗാനവിരുന്നും ഉണ്ടായി. ട്രഷറര്‍ പി.പി.മൊയ്തീന്‍ ഹാജി നന്ദി പറഞ്ഞു.