X

‘ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം എല്ലാ വഴികളും തേടുന്നു’; കന്നി പ്രസംഗത്തില്‍ ബിജെപിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി

പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യത്തുടനീളം നടക്കുന്നതെന്നും ഹാഥ്റസിലും ഉന്നാവിലും മണിപ്പൂരിലുമൊന്നും ഭരണഘടന നടപ്പായില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടതെന്നും സംഘ്പരിവാര്‍ ഭരണഘടനയല്ലെന്നും പ്രിയക്ര വ്യക്തമാക്കി. യുപിയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്നങ്ങളും പ്രിയങ്ക ചൂണ്ടിക്കാട്ടി.

വയനാട്ടിലെ ദുരന്തസാഹചര്യവും പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ചു. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താന്‍ അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഭരണഘടനയില്‍ നീതി, പ്രതീക്ഷ, അഭിലാഷം എന്നിവ ഉള്‍ക്കൊള്ളുന്നുവെന്നും പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉന്നയിക്കാന്‍ ശക്തി നല്‍കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

webdesk17: