കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗിന്റെ കൃഷിയിടത്തില്‍ കോലം നാട്ടി പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം നാട്ടിയാണ് പ്രതിഷേധിക്കുന്നത്. സെപ്തംബര്‍ 26ന് നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധം നടത്തും. കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന കര്‍ഷക ബില്ലിനെതിരെയും കര്‍ഷക ആത്മഹത്യയില്‍ നോക്കുകുത്തിയായി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമാണ് പ്രതിഷേധം.
കഴിഞ്ഞ 20നാണ് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം അവഗണിച്ച് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ പാസാക്കിയത്. ഇതേ തുടര്‍ന്ന് രാജ്യസഭയില്‍ വലിയ തോതില്‍ പ്രതിഷേധം തുടര്‍ന്നിരുന്നു. പ്രതിഷേധത്തിനെതിരെ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയുമുണ്ടായി.
രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഈ ബില്‍ കാരണമായി. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പടുകൂറ്റന്‍ കര്‍ഷക റാലി സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ ഇപ്പോഴും ഇതിനെതിരായ പ്രതിഷേധം അലയടിക്കുന്നു.