ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞെങ്കിലും രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
ടിപിആര്‍ പത്തു ശതമാനത്തില്‍ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. ടി.പി.ആര്‍. പത്തില്‍ കൂടുതലുള്ള ജില്ലകള്‍ക്കായി കേന്ദ്രം പ്രത്യേക മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ ആശുപത്രികളില്‍ 60 ശതമാനത്തിലധികം കിടക്കകളില്‍ രോഗികളുണ്ടെങ്കില്‍ രണ്ടാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
കേരളത്തിലടക്കം ചില ജില്ലകളില്‍ രോഗവ്യാപനം ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ ഒന്നിലധികം കാരണങ്ങളുണ്ടാകും. വൈറസിന്റെ വ്യാപനരീതി മാത്രമല്ല, ജനങ്ങളുടെ ജാഗ്രതക്കുറവ്, രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ അതിനുപിന്നിലുണ്ടാകാം. ഈ സംസ്ഥാനങ്ങള്‍ മറ്റു ജില്ലകളില്‍ കോവിഡിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഇപ്പോള്‍ വൈറസ്‌വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും അതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഡോ. വി.കെ. പോള്‍ പറഞ്ഞു.