ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചേക്കും. കാശ്മീരിലെ രാഷ്ട്രയ നേതാക്കളുമായി വ്യാഴാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും.
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉടന്‍ ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും.വ്യാഴാഴ്ച സര്‍ക്കാര്‍ സംസ്ഥാനത്തെ 14 നേതാക്കളെ ചര്‍ച്ചയ്ക്കായി
ക്ഷണിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, താരാ ചന്ദ്,നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള,ഒമര്‍ അബ്ദുള്ള,പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയവരാണ് ക്ഷണം ലഭിച്ച പ്രധാന നേതാക്കള്‍ .
2019 ഓഗസ്ത് 5 -നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിമാറ്റിയത്.