X
    Categories: indiaNews

കര്‍ഷക സമരം: അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്തിമ നോട്ടീസ്

ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഹാഷ്ടാഗുകള്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച നടപടിയില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ നോട്ടീസ് നല്‍കി. നടപടിയെടുത്തില്ലെങ്കില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.

കിസാന്‍ ഏക്താ മോര്‍ച്ച, ദി കാരവന്‍ എന്നിവയുടേതടക്കം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രാജ്യത്ത് മരവിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ സര്‍ക്കാരിനെ ട്വിറ്റര്‍ സഹായിച്ചുവെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തില്‍ പിരിമുറക്കങ്ങള്‍ സൃഷ്ടിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.

ട്വിറ്റര്‍ ഒരു ഇടനിലക്കാരാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതിന് വിസമ്മതിച്ചാല്‍ നടപടി ക്ഷണിച്ചുവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചത്.

 

 

Test User: