മലയാളം മിഷന്റെ പരിപാടിക്കായി യു.എ.ഇയിലേക്ക് തിരിച്ച മന്ത്രി സജി ചെറിയാന്‍ വിമാനത്താവളത്തിലെത്തി മടങ്ങി. കേന്ദ്രാനുമതി കിട്ടാന്‍ വൈകിയതാണ് കാരണം. ബുധനാഴ്ചയായിരുന്നു വിമാനം. ടിക്കറ്റെടുത്തത് അനുമതി കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു. വ്യാഴാഴ്ചയാണ് ഇത് ലഭിച്ചത്. ഇതോടെയാണ് യാത്ര മുടങ്ങിയത്. മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രി റിയാസും കുടുംബവും കഴിഞ്ഞദിവസം യു.എ.ഇയിലേക്ക് പോകാന്‍ പദ്ധതിയിട്ടെങ്കിലും അതും കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ റദ്ദാക്കേണ്ടിവന്നു. യു.എഇയിലെ നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഇതിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വിദേശത്തെ കാര്യങ്ങള്‍ പഠിക്കാന്‍ പോകുന്നതില്‍ തെറ്റില്ലെന്ന് റിയാസ് പറഞ്ഞു. എന്നാല്‍ സ്വന്തം കാശുകൊണ്ടാണ് പഠനത്തിന ്‌പോകേണ്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.ഇക്കാര്യത്തില്‍സര്‍ക്കാരോ സി.പി.എമ്മോ പരസ്യമായി പ്രതികരിച്ചിട്ടില്ല