X

കേന്ദ്ര ഫണ്ട് ഉപയോഗിച്ചാൽ സ്‌കൂളിന്റെ പേരിനൊപ്പം ‘പിഎം ശ്രീ’ ചേർക്കണം; പദ്ധതിയിൽ ചേരാതെ കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് പ്രയോജനപ്പെടുത്തി നവീകരികരിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരിന് മുന്നില്‍ ‘പിഎം ശ്രീ’ എന്ന് ചേര്‍ക്കാന്‍ കേന്ദ്ര ഗവൺമെന്റ് നിര്‍ദ്ദേശം. പദ്ധതിയിൽ ഒപ്പിടാതെ കേരളമടക്കം ആറ് സംസ്ഥാനങ്ങൾ.തമിഴ്‌നാട്, ഒഡിഷ, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമാവാത്ത മറ്റ് സംസ്ഥാനങ്ങള്‍. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നിരിക്കെയാണ് ഈ നിര്‍ദേശമെന്നാണ് വിമർശനം. 2022 സെപ്തംബറിറില്‍ കേന്ദ്ര മന്ത്രാലയം അംഗീകാരം നല്‍കിയ പദ്ധതിയാണ് പിഎം ശ്രീ.ഹിന്ദിയും സംസ്‌കൃതവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് തുടക്കത്തില്‍ തന്നെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരും ദേശീയ വിദ്യാഭ്യാസ നയത്തെ തള്ളി തങ്ങളുടെ സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

webdesk15: