സെന്‍ട്രല്‍ വിസ്ത പ്രൊജക്ട് നിര്‍മാണത്തിന്റെ ഭാഗമായി ഇനിയും 282 കോടി രൂപ കൂടി വേണ്ടി വരുമെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സ്റ്റീലിനും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വില വര്‍ധിച്ചതാണ് തുകയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 20,000 കോടി രൂപ ചെലവിലാണ് സെന്‍ട്രല്‍ വിസ്ത നിര്‍മിക്കുന്നത്. ഇതില്‍ 971 കോടി രൂപയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി ആവശ്യം വരുന്നത്. ഇതിലാണ് നിലവില്‍ വര്‍ധനവുണ്ടായത്.
പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് 2020 ഡിസംബറിലായിരുന്നു നടന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തിലെ ആധുനിക സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.