X

കേന്ദ്ര സര്‍വ്വകലാശാലകളിലെ പിന്നാക്ക വിദ്യാര്‍ത്ഥി സംവരണം സംരക്ഷിക്കണം; ടി.പി അഷ്‌റഫലി

കോഴിക്കോട്: കേന്ദ്ര സര്‍വ്വകലാശാലകളിലെ പിന്നാക്ക വിദ്യാര്‍ത്ഥി സംവരണം സംരക്ഷിക്കണമെന്നും, ഫെല്ലോഷിപ്പ്, സ്‌കോളര്‍ഷിപ്പ് എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍, ഐഐഎം, കകഠ പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എം.എസ്.എഫ് ദേശീയ കമ്മിറ്റി നടത്തിയ ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടി.പി അഷ്‌റഫലി. എം.എസ്.എഫ് ദേശീയ കമ്മിറ്റി കോഴിക്കോട് സര്‍വ്വകലാശാല സി.എച്ച് ചെയറുമായി സഹകരിച്ച് സി.എച്ച് ചെയറില്‍ വെച്ചാണ് ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തിയത്.

ഉന്നത വിദ്യാഭ്യാസ നിലവാരവും, കുറഞ്ഞ ഫീസ് ഘടനയും, വൈവിധ്യമാര്‍ന്ന ഗവേഷണ, ജോലി അവസരങ്ങളും ഉള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ വിദ്യാര്‍ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തിയത്. യൂണിവേഴ്‌സിറ്റികളിലെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍, എന്‍ട്രന്‍സ് എക്‌സാം, സാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാം ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു.

എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷമീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി മുഖ്യാതിഥി ആയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളെ കുറിച്ച് വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളായ എ.ആര്‍ നബീല്‍, ആഷിക് റസൂല്‍, ഷംസീര്‍ കേളോത്ത്, സലീല്‍ ചെമ്പയില്‍, ഇഖ്ബാല്‍ വാവാട് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

സി.എച്ച് ചെയര്‍ ഡയരക്ടര്‍ അഷ്‌റഫ് തങ്ങള്‍, എം.എസ്.എഫ് ഭാരവാഹികളായ എന്‍.എ കരിം, അഹമ്മദ് സാജു, സിറാജ് നദ്‌വി, നിഷാദ് കെ സലിം, നബീല്‍ എന്നിവര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. എം.എസ്.എഫ് നടത്തുന്ന വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളുടെ അഡ്മിഷന്‍ എന്‍ട്രന്‍സ് പരീക്ഷകളുടെ കോച്ചിങ് ഡിസംബര്‍ രണ്ടാീ വാരം കോഴിക്കോട് വെച്ച് നടക്കും.

Test User: