X

കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍

ചെന്നൈ: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സര്‍ക്കുലര്‍. അനധികൃത പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

‘സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അനധികൃതമായ ഇടപെടലുകള്‍ നടത്താന്‍ ചില വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മതപരമോ രാഷ്ട്രീയപരമോ ആയി സംഘടിക്കുന്നത് യൂണിവേഴ്സിറ്റി നിരോധിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചും, അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞും, റാലി സംഘടിപ്പിച്ചും, പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്നുമൊക്കെ അനധികൃതമായ ഇടപെടലുകള്‍ നടത്താന്‍ ചില വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മത അല്ലെങ്കില്‍ രാഷ്ട്രീയമായ അല്ലെങ്കില്‍ മറ്റുള്ള കാര്യങ്ങള്‍ക്കുള്ള സമ്മേളനം യൂണിവേഴ്സിറ്റി നിരോധിച്ചതാണ്, സെക്കുലറില്‍ പറയുന്നു.

ദളിത്, ഇടത് ആക്ടിവിസ്റ്റുകള്‍ക്കെതിരായ നടപടിയ്‌ക്കെതിരെ കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ നീലകുടിയിലാണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.

chandrika: