മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് റെയില്‍വേക്ക് ലഭിച്ചത് 121.09 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ ഇത്തരത്തില്‍ റെയില്‍വേക്ക് 100.53കോടി രൂപ ലഭിച്ചിരുന്നു. 2017ഓടു കൂടി അത് 20.46ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണിത്.
2017ല്‍ ഡിസംബറില്‍ ടിക്കറ്റില്ലാതെയുള്ള യാത്ര, ബുക്ക് ചെയ്യാത്ത ലഗേജ് തുടങ്ങി 2.6 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016 ഡിസംബറില്‍ 1.81 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ 21.73 ശതമാനം കൂടുതല്‍(8.76) ഫൈനാണ് 2017ല്‍ ലഭിച്ചത്. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 24.41 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.